< Back
Entertainment
ആയിരക്കണക്കിന് കുട്ടികളുടെ ജീവിതം രൂപപ്പെടുത്തി..അതാണ് എന്‍റെ ചേട്ടന്‍; സൂര്യയെക്കുറിച്ച് ഹൃദ്യമാര്‍ന്ന കുറിപ്പുമായി കാര്‍ത്തി
Entertainment

ആയിരക്കണക്കിന് കുട്ടികളുടെ ജീവിതം രൂപപ്പെടുത്തി..അതാണ് എന്‍റെ ചേട്ടന്‍; സൂര്യയെക്കുറിച്ച് ഹൃദ്യമാര്‍ന്ന കുറിപ്പുമായി കാര്‍ത്തി

Web Desk
|
7 Sept 2022 10:27 AM IST

സിനിമക്കകത്തു നിന്നും പുറത്തു നിന്നുമായി നിരവധിയാളുകളാണ് നടന് ആശംസകളുമായി എത്തുന്നത്

ചെന്നൈ: തമിഴകത്ത് മാത്രമല്ല, ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് സൂര്യ. ടോളിവുഡില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി സൂര്യ മാറിക്കഴിഞ്ഞു. ഇപ്പോൾ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സൂര്യ. സിനിമക്കകത്തു നിന്നും പുറത്തു നിന്നുമായി നിരവധിയാളുകളാണ് നടന് ആശംസകളുമായി എത്തുന്നത്.

നടനും സൂര്യയുടെ സഹോദരനുമായ കാർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു ബാല്യകാല ചിത്രവും കാര്‍ത്തി പങ്കുവച്ചിട്ടുണ്ട്. "സ്വന്തം പരിമിതികള്‍ ഏറ്റവും വലിയ നേട്ടങ്ങളാക്കി മാറ്റാന്‍ രാവും പകലും അദ്ദേഹം അധ്വാനിച്ചു. സ്വന്തം നേട്ടങ്ങളെ മറികടക്കുന്നതിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ മനസിന്‍റെ ഉദാരത വര്‍ധിച്ചു. അര്‍ഹരായ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി. അതാണ് എന്‍റെ ജ്യേഷ്ഠന്‍"- ചിത്രം പങ്കുവെച്ചു കൊണ്ട് കാർത്തി കുറിച്ചു.

1997 സെപ്തംബര്‍ 6ന് നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായകനായി. കാക്ക കാക്ക, ഗജിനി, സിങ്കം, അഞ്ജാന്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സൂര്യ. സൂരരെ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഈയിടെ സൂര്യ കരസ്ഥമാക്കിയിരുന്നു.

Similar Posts