Entertainment

Entertainment
കാളിദാസിന്‍റെ കൈപിടിച്ച് തരിണി | വിവാഹ നിശ്ചയ ചിത്രങ്ങള്‍
|11 Nov 2023 10:16 AM IST
ഇരുവരുടെയും പ്രണയം നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ കാളിദാസും തരിണിയും വെളിപ്പെടുത്തിയിരുന്നു
നടൻ കാളിദാസ് ജയറാമിന്‍റെ വിവാഹ നിശ്ചയ വാർത്തകളാണ് നിലവിൽ സോഷ്യൽ മീഡിയയിലെ സജീവ ചർച്ച. മോഡലായ തരിണി കലിംഗരായറാണ് കാളിദാസിന്‍റെ വധു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഏറെ നാളത്തെ പ്രണയസാഫല്യമാണ് വിവാഹനിശ്ചയത്തിലേക്ക് എത്തിയിരിക്കുന്നത്. ഇരുവരുടെയും പ്രണയം നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ കാളിദാസും തരിണിയും വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

ഷി തമിഴ് നക്ഷത്രം 2023 അവാർഡിന്‍റെ വേദിയിൽ ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും വീഡിയോയും അടുത്തിടെ ഏറെ പ്രക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ വേദിയിൽ വെച്ച് തങ്ങള്‍ വിവാഹിതരാകാൻ പോവുകയാണെന്നും താരം പ്രഖ്യാപിച്ചിരുന്നു.
തമി്ഴ്നാട് നീലഗിരി സ്വദേശിയായ തരിണി മോഡലും 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ്.