Entertainment
മോഹന്‍ലാലിന് സ്പെഷ്യല്‍ പിറന്നാള്‍ സമ്മാനവുമായി ബറോസ് ടീം
Entertainment

മോഹന്‍ലാലിന് സ്പെഷ്യല്‍ പിറന്നാള്‍ സമ്മാനവുമായി 'ബറോസ്' ടീം

Web Desk
|
21 May 2021 4:47 PM IST

വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് ബറോസ്.

അറുപത്തിയൊന്നിന്റെ നിറവിൽ പിറന്നാൾ ആഘോഷിക്കുന്ന പ്രിയ താരം മോഹൻലാലിന് വിവിധ കോണുകളിൽ നിന്നായി സഹപ്രവർത്തകരും ആരാധകരും ആശംസകളുമായി എത്തിയിരിക്കുകയാണ്. ഇതിനിടെ താരത്തിന് സ്പെഷ്യൽ പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് ബറോസ് ടീം. താരത്തിനായി പ്രത്യേക വീഡിയോയുമാണ് ബറോസിന്റെ അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്.

മോഹൻലാൽ‍ ആദ്യമായി സംവിധായക വേഷമിടുന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർ താരത്തിന് ആശംസയർപ്പിക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്. മോഹൻലാൽ അവിസ്മരണീയമാക്കിയ നല്ല കഥാപാത്രങ്ങൾക്കൊപ്പം, ബറോസ് ചിത്രത്തിന്റെ ലൊക്കേഷൻ‌ കാഴ്ച്ചകളും ചേർത്തുള്ളതാണ് വീഡിയോ.

വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് ബറോസ്. മോഹന്‍ലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ, പൃഥ്വിരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് ബറോസിലെ പ്രധാനതാരങ്ങൾ.

ജിജോ പുന്നൂസ് കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവൻ ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം. ത്രി ഡി ചിത്രമായാണ് ബറോസ് എത്തുക.

Similar Posts