< Back
Entertainment
Sudhir Verma, Telugu film star, film star Sudhir Verma

സുധീര്‍ വര്‍മ

Entertainment

തെലുങ്ക് സിനിമാ താരം സുധീര്‍ വര്‍മ മരിച്ചു

Web Desk
|
24 Jan 2023 3:42 PM IST

വിഷം ഉള്ളിൽ ചെന്ന ഇദ്ദേഹം വിശഖപട്ടണത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം

ഹൈദരാബാദ്: തെലുങ്ക് സിനിമ താരം സുധീർ വർമ മരിച്ചു. വിഷം ഉള്ളിൽ ചെന്ന ഇദ്ദേഹം വിശഖപട്ടണത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 33 വയസായിരുന്നു. നടൻ സുധാകർ കൊമകുലയാണ് ഇദ്ദേഹത്തിന്റെ മരണവാർത്ത പങ്കുവെച്ചത്. ട്വിറ്ററിലൂടെയായാണ് താരം വാർത്ത പങ്കുവെച്ചത്. കുന്ദനപ്പു ബൊമ്മ എന്ന ചിത്രത്തിൽ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ജനുവരി 18നാണ് സുധീറിനെ ഹൈഗരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി വിശാഖപട്ടണത്തെ ആശുപത്രയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നില മോശമായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തെലുങ്ക് സിനിമാ ലോകം മുഴുവൻ താരത്തിന് ആദരാഞ്ജലിയർപ്പിച്ച രംഗത്തെത്തി. കുന്ദനപൂ ബെമൈ, നീക്കു നാക്കു ഡാഷ് ഡാഷ്, സെക്കന്റ് ഹാന്റ് എന്നിവയാണ് സുധീർ വർമയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ






Similar Posts