< Back
Entertainment
ഫഹദ് ഇനി രജനിയുടെ വില്ലൻ? തലൈവർ 170 ഔദ്യോഗിക പ്രഖ്യാപനം ഉടൻ
Entertainment

ഫഹദ് ഇനി രജനിയുടെ വില്ലൻ? 'തലൈവർ 170' ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Web Desk
|
23 Aug 2023 4:06 PM IST

നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും 'തലൈവർ 170'.

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'തലൈവർ 170' എന്ന ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായെത്തുന്നത് ഫഹദ് ഫാസിലെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയിൽ നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.

റിപ്പോർട്ടുകൾ ശരിയായാൽ നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും 'തലൈവർ 170'. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷൻസാണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

നെൽസണ്‍ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജനികാന്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാമിലും രജനി അഭിനയിക്കുന്നുണ്ട്.

Similar Posts