< Back
Entertainment
rajinikanth lokesh kanagaraj

രജനീകാന്തും ലോകേഷ് കനകരാജും

Entertainment

തലൈവർ 171; രജനീകാന്തിന്‍റെ അടുത്ത ചിത്രം ലോകേഷ് കനകരാജിനൊപ്പം

Web Desk
|
17 July 2023 1:31 PM IST

നടന്‍ ബാബു ആന്‍റണി ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

ചെന്നൈ: ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ലോകേഷ് കനകരാജും രജനീകാന്തും ഒരുമിക്കുന്നു. 'തലൈവർ 171' എന്നു താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. നടന്‍ ബാബു ആന്‍റണി ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ്-രജനി കോമ്പോയില്‍ ചിത്രം ഒരുങ്ങുന്ന കാര്യം പറഞ്ഞത്.ലിയോയില്‍ ലോകേഷിനൊപ്പം പ്രവര്‍ത്തിച്ച രത്‌ന കുമാർ ഈയിടെ സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. 'പുതിയ തുടക്കങ്ങൾ' എന്നാണ് ഇതിനു അടിക്കുറിപ്പ് നല്‍കിയത്. തലൈവർ 171-ന്‍റെ അഭ്യൂഹങ്ങൾക്ക് കൊഴുപ്പേകിയിരിക്കുകയാണ് ഈ പോസ്റ്റ്.

കമല്‍ഹാസനും വിജയിനൊപ്പവും സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ലോകേഷ് ആദ്യമായാണ് സ്റ്റെല്‍മന്നനൊപ്പം പ്രവര്‍ത്തിക്കുന്നത്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറാണ് രജനിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ജയിലര്‍ അടുത്ത മാസം 10ന് തിയറ്ററുകളിലെത്തും. രജനിയുടെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാമാണ് മറ്റൊരു പ്രോജക്ട്. ചിത്രത്തില്‍ രജനിയുടെ ഭാഗത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

Similar Posts