< Back
Entertainment
Najim Arshad

നജീം അര്‍ഷാദ്

Entertainment

താളം തുള്ളിയോടും; 'ഴ'യിലെ രണ്ടാമത്തെ ഗാനം പുറത്ത്

Web Desk
|
13 Sept 2023 7:20 AM IST

പ്രമുഖ സംഗീത സംവിധായകൻ രാജേഷ് ബാബു കെ.യാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്

കൊച്ചി: മണികണ്ഠൻ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം' ഴ ' ഉടൻ തിയറ്ററിലെത്തും. 'ഴ'യിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു.

"താളം തുള്ളിയോടും തിങ്കൾ ഈറൻ വാനിലെ മേഘം തൊട്ട് മോഹത്തേരിലേറിയോ" എന്ന ഗാനം രചിച്ചിരിക്കുന്നത് സുധിയാണ്. പ്രമുഖ സംഗീത സംവിധായകൻ രാജേഷ് ബാബു കെ.യാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. യുവഗായകൻ നജീം അർഷാദും ദേവനന്ദയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 'ഴ'. സ്വന്തം ജീവനേക്കാള്‍ ഏറെ തന്‍റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് 'ഴ' യുടെ കഥ വികസിക്കുന്നത്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

അഭിനേതാക്കള്‍ -മണികണ്ഠന്‍ ആചാരി , നന്ദു ആനന്ദ്, നൈറാ നിഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷമി പ്രിയ, രാജേഷ് ശർമ്മ ,ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വി.എം., അനുപമ വി.പി. ബാനർ-വോക്ക് മീഡിയ- നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം -ഗിരീഷ് പി സി പാലം. നിര്‍മ്മാണം - രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്സ് -സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി -ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം -രാജേഷ് ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധി പി സി പാലം.



Related Tags :
Similar Posts