< Back
Entertainment
അമ്മ സംഘടന ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; പക്ഷെ ഇതാരും അറിയുന്നില്ലെന്ന് മോഹന്‍ലാല്‍
Entertainment

'അമ്മ' സംഘടന ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; പക്ഷെ ഇതാരും അറിയുന്നില്ലെന്ന് മോഹന്‍ലാല്‍

Web Desk
|
17 Aug 2021 1:24 PM IST

മലയാള സിനിമാ അഭിനേതാക്കള്‍ക്കെല്ലാം ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ട്

താരസംഘടനയായ അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇതാരും അറിയുന്നില്ലെന്നും പ്രസിഡന്‍റ് മോഹന്‍ലാല്‍. മലയാള സിനിമാ അഭിനേതാക്കള്‍ക്കെല്ലാം ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതില്‍ നിന്ന് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അമ്മയുടെ യു ട്യൂബ് ചാനല്‍ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

സിനിമകള്‍ വീണ്ടും തുടങ്ങണം, നമ്മുടെ സാമ്പത്തിക അടിത്തറ മുന്നോട്ടു കൊണ്ടു വരേണ്ടതായുണ്ട്. ഇനിയും ഒരുപാട് നല്ല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നമുക്ക് സാധിക്കട്ടെ,' മോഹന്‍ലാല്‍ പറഞ്ഞു.

ചടങ്ങില്‍ വച്ച് 'ഒപ്പം അമ്മയും' പദ്ധതിയിലൂടെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ സമ്മാനിച്ചു. ചടങ്ങില്‍വച്ച് അഭിനേത്രി കവിയൂര്‍ പൊന്നമ്മയ്ക്ക് മോഹന്‍ലാല്‍ കൈനീട്ടം നല്‍കി. ചടങ്ങില്‍ എറണാകുളം എം. പി ഹൈബി ഈഡന്‍, അഭിനേതാക്കളായ ഇടവേള ബാബു, ടൊവിനോ തോമസ്, അജു വര്‍ഗീസ്, ടിനി ടോം, മനോജ് കെ ജയന്‍, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.



Related Tags :
Similar Posts