< Back
Entertainment
ഡെവിള്‍ ഈസ് ബാക്ക്... ശസ്ത്രക്രിയ വിജയകരം പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് പ്രകാശ് രാജ്
Entertainment

'ഡെവിള്‍ ഈസ് ബാക്ക്... ശസ്ത്രക്രിയ വിജയകരം' പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് പ്രകാശ് രാജ്

Web Desk
|
11 Aug 2021 7:19 PM IST

ധനുഷ് നായകനാവുന്ന 'തിരുചിട്രംബല'ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രകാശ് രാജിന് പരിക്കേല്‍ക്കുന്നത്.

സിനിമാ ചിത്രീകരണ‌ത്തിനിടെ വീണ് പരിക്കേറ്റ നടൻ പ്രകാശ് രാജിന്‍റെ ശസ്ത്രക്രിയ വിജയകരം.ട്വിറ്ററിലൂടെ താരം തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. 'ഡെവിള്‍ ഈസ് ബാക്ക്, ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി, നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും സ്നേഹത്തിനും നന്ദി, ഉടനെ തന്നെ തിരിച്ചെത്തും' പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു


ധനുഷ് നായകനാവുന്ന 'തിരുചിട്രംബല'ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രകാശ് രാജിന് പരിക്കേല്‍ക്കുന്നത്. വീഴ്ചയിൽ കൈയ്ക്ക് ഫ്രാക്‌ചർ സംഭവിക്കുകയായിരുന്നു. അപകടം സംഭവിച്ചതും ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നുമുള്ള വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.


ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയുള്ള പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിന്‍റെ ചികിത്സക്ക് നേതൃത്വം കൊടുത്തത്.

അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രമായ നവരസയിലാണ് പ്രകാശ് രാജ് അവസാനമായി വേഷമിട്ടത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത 'എതിരി' യിലെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

Similar Posts