< Back
Entertainment
ആവേശം ജനിപ്പിച്ച് ദ ഫാമിലി മാന്‍ 2 ട്രൈലര്‍ പുറത്ത്
Entertainment

ആവേശം ജനിപ്പിച്ച് ദ ഫാമിലി മാന്‍ 2 ട്രൈലര്‍ പുറത്ത്

Web Desk
|
19 May 2021 1:44 PM IST

മനോജ് ബാജ്പേയും പ്രിയാമണിയും പ്രധാന വേഷത്തിലെത്തിയ ആദ്യ സീസണില്‍ മലയാളി നടന്‍ നീരജ് മാധവ് ആയിരുന്നു വില്ലനായെത്തിയത്

ഹിന്ദി ത്രില്ലർ വെബ്സീരീസ് ദ ഫാമിലി മാന്റെ രണ്ടാം സീസൺ ദ ഫാമിലി മാൻ സീസൺ 2 ട്രൈലര്‍ പുറത്തിറങ്ങി. മനോജ് ബാജ്പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവർക്കൊപ്പം സാമന്തയും പ്രധാനവേഷത്തിൽ എത്തുന്നു. 2019 ലാണ് ഫാമിലി മാനിന്റെ ആദ്യ സീസൺ പുറത്തിറങ്ങുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിർമാതാക്കളും. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ സാങ്കൽപിക ബ്രാ‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.

മനോജ് ബാജ്പേയ്, പ്രിയാമണി, ഷാരിബ് ഹാഷ്മി, ശരദ് കേല്‍ക്കര്‍, ശ്രേയ ധന്‍വന്താരി, എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനിയും രണ്ടാം സീസണിലുണ്ട്.

ആദ്യ ഭാഗം നേടിയ വലിയ വിജയം രണ്ടാം ഭാഗത്തിനും ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. മനോജ് ബാജ്പേയും പ്രിയാമണിയും പ്രധാന വേഷത്തിലെത്തിയ ആദ്യ സീസണില്‍ മലയാളി നടന്‍ നീരജ് മാധവ് ആയിരുന്നു വില്ലനായെത്തിയത്.

2019 ലാണ് ഫാമിലി മാനിന്‍റെ ആദ്യ സീസൺ പുറത്തിറങ്ങിയത്. രണ്ടാമത്തെ സീസൺ 2021 ഫെബ്രുവരി 12ന് റിലീസാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം മാറ്റിവെക്കുകയായിരുന്നു.

Similar Posts