< Back
Entertainment
വീണ്ടും ദിപക് ദേവ് മാജിക്; ബ്രോ ഡാഡിയിലെ ആദ്യഗാനമെത്തി
Entertainment

വീണ്ടും ദിപക് ദേവ് മാജിക്; ബ്രോ ഡാഡിയിലെ ആദ്യഗാനമെത്തി

Web Desk
|
13 Jan 2022 7:40 PM IST

'പറയാതെ വന്നെൻ ജീവനിൽ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സംഗീതസംവിധാനം.

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രം 'ബ്രോ ഡാഡി'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'പറയാതെ വന്നെൻ ജീവനിൽ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സംഗീതസംവിധാനം.

മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്ല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലക്ഷ്മി ശ്രീകുമാറിന്റേതാണ് വരികൾ.

ലൂസഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ഒരു ഫൺ-ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് പൃഥ്വിരാജ്, ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഈ മാസം 26-ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ.. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം.

മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദർശൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദർശനാണ്.

Similar Posts