
Photo| Special Arrangement
എംമ്പുരാനിലെ ബാബ് ബജ്റംഗി; അഭിമന്യു സിംഗ് നായകനാകുന്ന വവ്വാലിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
|ചിത്രത്തിൻ്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്
കൊച്ചി: എംമ്പുരാനിൽ ബാബ് ബജ്റംഗിയായെത്തി മലയാളി പ്രേക്ഷകർക്ക് സുപകരിചിതനായ അഭിമന്യു സിംഗ് നായകനാകുന്ന വവ്വാലിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഷഹ്‌മോൻ ബി പറേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
നിരവധി ഹിന്ദി ചിത്രങ്ങളിൽ തിളങ്ങിയ അഭിമന്യു സിംഗ് എമ്പുരാനിലെ ക്രൂരനായ വില്ലൻ കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വവ്വാൽ. ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങളെ പറ്റിയുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് മനോജ് എംജെയാണ്. ജോസഫ് നെല്ലിക്കലാണ് പ്രൊഡക്ഷൻ ഡിസൈനർ .എഡിറ്റർ- ഫൈസൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.