Entertainment
മതം മാറ്റിയത് മൂന്ന് പെൺകുട്ടികളെ, 32,000 അല്ല;  യൂട്യൂബ്  ഡിസ്‌ക്രിപ്ഷന്‍ തിരുത്തി ദി കേരള സ്റ്റോറി
Entertainment

'മതം മാറ്റിയത് മൂന്ന് പെൺകുട്ടികളെ, 32,000 അല്ല'; യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തി 'ദി കേരള സ്റ്റോറി'

Web Desk
|
2 May 2023 12:31 PM IST

ഇന്നലെയാണ് ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്

ന്യൂഡൽഹി: 'ദി കേരള സ്റ്റോറി' യുടെ കഥാസംഗ്രഹത്തിൽ മാറ്റം വരുത്തി. 32,000 പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ ചേർത്തു എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നാക്കി മാറ്റി. ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ഇന്നലെയാണ് ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്.

ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.

'ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ' എന്ന സംഭാഷണത്തിൽ നിന്നും 'ഇന്ത്യൻ' എന്ന വാക്ക് നീക്കണം. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങൾ സഭ്യമായ രീതിയിൽ പുനക്രമീകരിക്കാനും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് 'കേരളാ സ്റ്റോറി'യുടെ ടീസർ വീഡിയോ പുറത്തിറങ്ങിയത്.

Similar Posts