< Back
Entertainment
ദുരൂഹതകൾ നിറച്ച് ‘ദ സീക്രട്ട് ഓഫ് വിമൺ‘; ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
Entertainment

ദുരൂഹതകൾ നിറച്ച് ‘ദ സീക്രട്ട് ഓഫ് വിമൺ‘; ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

Web Desk
|
13 Jan 2025 10:17 AM IST

പ്രജേഷ് സെൻ മൂവി ക്ലബിന്‍റെ ബാനറിൽ നിർമിക്കുന്ന ആദ്യ സിനിമയാണിത്

ദാദാ സാഹിബ് ഫാൽക്കെ ഇന്‍റർനാഷണൽ ഫിലിം അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ‘ദ സീക്രട്ട് ഓഫ് വിമൺ’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു. ഗുഡ്​വിൽ എന്‍റർടൈൻമെന്‍റ്​സിന്‍റെ യൂട്യൂബ്​ ചാനലിലൂടെയാണ്​ ട്രെയിലർ പുറത്തുവിട്ടത്​. ചലച്ചിത്ര താരങ്ങളടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ ട്രെയ്​ലർ പങ്കുവെച്ചു.

ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റുകൾക്ക് ശേഷം ജി. പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ‘ദ സീക്രട്ട് ഓഫ് വിമൺ’ പ്രജേഷ് സെൻ മൂവി ക്ലബിന്‍റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ്. പ്രദീപ് കുമാർ വി.വിയുടേതാണ്​ കഥ.

ഇമോഷനൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ‘ദ സീക്രട്ട് ഓഫ് വിമനി’ൽ അജു വർഗീസ്, നിരഞ്ജന അനൂപ്, സുമാദേവി, ശ്രീകാന്ത് മുരളി, അധീഷ് ദാമോദർ, മിഥുൻ വേണുഗോപാൽ, സാക്കിർ മണോലി, അങ്കിത് ഡിസൂസ, എൽദോ ബെഞ്ചമിൻ, ബാബു ജോസ്, ജിതേന്ദ്രൻ, പൂജ മഹേഷ്, സാജൻ ചെറായി, കലേഷ് ചെറായി, ഉണ്ണി ചെറുവത്തൂർ, രാഘവൻ, സജിൻ ജോർജ്, റഫീഖ് ചൊക്ലി, റോണി വിൽഫ്രഡ്, ശിൽപ ജോസഫ്, നവീൻ നന്ദു (ശബ്​ദം) എന്നിവർ വേഷമിടുന്നു.

ഷഹബാസ് അമനും ഓസ്ട്രേലിയൻ മലയാളിയും ലോകശ്രദ്ധ നേടിയ ഗായികയുമായ ജാനകി ഈശ്വറുമാണ് ഗാനങ്ങൾ ആലപിക്കുന്നത്. ‘ആകാശമായവളേ...’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരി എഴുതിയ ‘നഗരമേ തരിക നീ...’ എന്നു തുടങ്ങുന്ന ഗാനമാണ് ഷഹബാസ് അമൻ പാടുന്നത്. ജാനകി ഈശ്വർ തന്നെ വരികളെഴുതി ആലപിക്കുന്ന ഒരു ഗാനവുമുണ്ട്. ആദ്യമായാണ് ജാനകി മലയാളത്തിൽ പിന്നണി പാടുന്നത്.

ലെബിസൺ ഗോപിയാണ്​ ഛായാഗ്രഹണം. കണ്ണൻ മോഹൻ എഡിറ്റിങ് നിർവഹിക്കുന്നു. കലാസംവിധായകൻ: ത്യാഗു തവനൂർ, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: അഫ്രീൻ കല്ലേൻ, സംഗീതം: അനിൽ കൃഷ്ണ, പശ്ചാത്തല സംഗീതം: ജോഷ്വാ വി.ജെ., പാടിയത്: ഷഹബാസ് അമൻ, ജാനകി ഈശ്വർ, ഗാനരചന: നിധീഷ് നടേരി, ജാനകി ഈശ്വർ, ചിത്രസംയോജനം: കണ്ണൻ മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ബിജിത്ത് ബാല, അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടർ അസിസ്റ്റന്റ്: എം. കുഞ്ഞാപ്പ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, സ്റ്റിൽസ്: ലെബിസൺ ഫോട്ടോഗ്രാഫി, അജീഷ് സുഗതൻ, ഡിസൈൻ: താമിർ ഓ.കെ., സ്‌ക്രിപ്റ്റ് അസോസിയേറ്റ്: വിനിത വേണു, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Related Tags :
Similar Posts