Entertainment
മകന്‍ നായകന്‍, സംവിധായകരായി മാതാപിതാക്കള്‍; ദി മിസ്റ്റേക്കർ ഹൂ? ഒരുങ്ങുന്നു
Entertainment

മകന്‍ നായകന്‍, സംവിധായകരായി മാതാപിതാക്കള്‍; 'ദി മിസ്റ്റേക്കർ ഹൂ?' ഒരുങ്ങുന്നു

Web Desk
|
9 Jan 2024 1:48 PM IST

മായ ശിവ സംവിധാനം ചെയ്ത ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷം അവതരിപ്പിച്ചതും മകൻ ആദിത്യദേവ് ആയിരുന്നു

ക്യാമറയ്ക്ക് മുന്നിൽ നായകനായി അഭിനയിക്കുന്ന മകൻ. ക്യാമറയ്ക്ക് പിന്നിൽ ആക്ഷനും കട്ടും പറഞ്ഞ് ആ മകന്റെ അച്ഛനുമമ്മയും. അപൂർവ്വ കാഴ്ച്ചയുടെ വിസ്മയമൊരുക്കി പൂർത്തിയാക്കിയിരിക്കുകയാണ് "ദി മിസ്റ്റേക്കർ ഹൂ?" എന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം. മായ ശിവയും ശിവ നായരുമാണ് ആ മാതാപിതാക്കൾ. മകൻ ആദിത്യദേവാണ് ചിത്രത്തിലെ ഹീറോ.

മായ ശിവ സംവിധാനം ചെയ്ത ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷം അവതരിപ്പിച്ചതും മകൻ ആദിത്യദേവ് ആയിരുന്നു. ചിത്രത്തിന് പിന്നിലെ പ്രധാന സാങ്കേതിക കാര്യങ്ങളെല്ലാം ഈ മൂന്നുപേർ കൈകാര്യം ചെയ്യുന്നുവെന്ന സവിശേഷതയുമുണ്ട്. തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പകരം ചോദിക്കാൻ ഇറങ്ങിത്തിരിക്കുന്ന നായകൻ. ആ യാത്രയിൽ അയാൾക്ക് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ബാനർ - ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം - മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം - മായ ശിവ, ഛായാഗ്രഹണം - മായ ശിവ, ആദിത്യദേവ്, ചമയം - മായ ശിവ, ശിവനായർ, എഡിറ്റിംഗ് - ആദിത്യദേവ്, ത്രിൽസ് - ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ പെരുന്താന്നി, പിആർഓ- അജയ് തുണ്ടത്തിൽ .

Related Tags :
Similar Posts