
പ്രേക്ഷകരിൽ കൗതുകമുണർത്തി 'ആർട്ടിക്കിൾ 21' ൻ്റെ പുതിയ പോസ്റ്റർ
|നീതിക്കു വേണ്ടി അണിനിരക്കൂ... 28 /07/2023 എന്ന് ആലേഖനം ചെയ്തിട്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പങ്കുവച്ചത്
പ്രേക്ഷകരിൽ കൗതുകമുണർത്തുന്ന പുതിയ പോസ്റ്റർ പുറത്തുവിട്ട് 'ആർട്ടിക്കിൾ 21' (Article 21) ടീം. മലയാളത്തിലെ മികവുറ്റ അഭിനേതാക്കളായ ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർട്ടിക്കിൾ 21'. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. നീതിക്കു വേണ്ടി അണിനിരക്കൂ... 28 /07/2023 എന്ന് ആലേഖനം ചെയ്തിട്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പങ്കുവച്ചത്. ലെനയുടെ കഥാപാത്രത്തിൻറെ പോസ്റ്ററിനൊപ്പമാണ് നീതിക്കു വേണ്ടി അണിനിരക്കൂ എന്ന ആഹ്വാനവും അണിയറക്കാർ നടത്തിയത്. ജൂലൈ 28 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന സന്ദേശത്തിന് അപ്പുറം ശക്തമായ പ്രമേയമാണ് 'ആർട്ടിക്കിൾ 21' മുന്നോട്ട് വയ്ക്കുന്നതെന്ന സൂചനയും പോസ്റ്റർ നൽകുന്നു.
അതിവേഗം വളരുന്ന നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ കൂടുതൽ ഉയർച്ചയിലേക്ക് എത്തിക്കാൻ ഉള്ള മാറ്റങ്ങളെ പറ്റി, നമ്മളേവരും കാണുന്നതും കേൾക്കുന്നതുമായ, നമ്മുടെ ചുറ്റുപാടുകളിൽ തന്നെ നടക്കുന്ന ഒരു ഗൗരവമേറിയ വിഷയം അതിന്റെ തീവ്രതയോടെ തന്നെ പറയുന്നുണ്ട് ആർട്ടിക്കിൾ 21 എന്ന സിനിമയിൽ. വാക് വിത്ത് സിനിമാസിൻറെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ചെമ്മീൻ സിനിമാസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
അഷ്‌കർ ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സന്ദീപ് നന്ദകുമാർ എഡിറ്റിങും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ - രംഗനാഥ് രവി. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം പകരുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ ആണ്. കോ പ്രൊഡ്യൂസർ - രോമാഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, കല - അരുൺ പി അർജുൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം - പ്രസാദ് അന്നക്കര, സ്റ്റിൽസ് - സുമിത് രാജ്, ഡിസൈൻ - ആഷ്ലി ഹെഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്ടർ - ഇംതിയാസ് അബൂബക്കർ, പി ആർ ഒ - എ.എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.