Entertainment
There is no ban on Empuraan
Entertainment

എമ്പുരാന്റെ പുതിയ പതിപ്പ് തിയറ്ററുകളിൽ; ലൈസൻസ് ലഭിച്ചാൽ നാളെ രാവിലെ മുതൽ പ്രദർശനം

Web Desk
|
1 April 2025 11:20 PM IST

ഡൗൺലോഡിങ് പ്രശ്നം നേരിടുന്ന തിയറ്ററുകളിൽ സിനിമ നേരിട്ട് എത്തിക്കും

തിരുവനന്തപുരം: എമ്പുരാന്റെ പുതിയ പതിപ്പ് തിയറ്ററുകളിൽ എത്തി. സിനിമയുടെ ഡൗൺലോഡിങ് തുടങ്ങി. ലൈസൻസ് ലഭിച്ചാൽ നാളെ രാവിലെ മുതൽ പ്രദർശനം തുടങ്ങും. ഡൗൺലോഡിങ് പ്രശ്നം നേരിടുന്ന തിയറ്ററുകളിൽ സിനിമ നേരിട്ട് എത്തിക്കുന്നു.

നേരത്തെ എമ്പുരാൻ സിനിമയിൽ നിന്ന് ഒഴിവാക്കിയ ഭാഗങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീനും വെട്ടി. പ്രധാന വില്ലൻ കഥാപാത്രത്തിന്‍റെ പേര് ബൽദേവ് എന്നാക്കി. താങ്ക്സ് കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെയും ഒഴിവാക്കിയിരുന്നു.

Related Tags :
Similar Posts