< Back
Entertainment
വാൾട്ടയർ വീരയ്യയുടെ ട്രെയിലർ പുറത്തിറങ്ങി
Entertainment

വാൾട്ടയർ വീരയ്യയുടെ ട്രെയിലർ പുറത്തിറങ്ങി

Web Desk
|
8 Jan 2023 12:50 PM IST

ജനുവരി 13 ന് ചിത്രം തിയേറ്ററുകളിലെത്തും

ചിരഞ്ജീവിയുടെ തെലുഗു ചിത്രം വാൾട്ടയർ വീരയ്യയുടെ ട്രെയിലർ പുറത്തിറങ്ങി. മെഗാസ്റ്റാറിന്‍റെ മാസ്സ് ആക്ഷൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. കെ എസ് രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം 140 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ജനുവരി 13 ന് ചിത്രം തിയേറ്ററുകളിലെത്തും.

രവി തേജ, ശ്രുതി ഹാസൻ, കാതറിൻ ട്രീസ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രത്തിന്‍റെ നിർമാണം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. നവംബറിൽ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. ചിരഞ്ജീവിയുടെ 154-ാമത് ചിത്രമാണ് വാൾട്ടയർ വീരയ്യ.

കെന വെങ്കട്ടും, കെ. ചക്രവർത്തിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർതർ എ വിൽസൺ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിരഞ്ജൻ ദേവരാമനാണ് എഡിറ്റിംഗ്.

Similar Posts