< Back
Entertainment
കാത്തിരിപ്പിന് അവസാനം; കിങ് ഫിഷ് തിയറ്ററുകളിലേക്ക്, പ്രഖ്യാപിച്ച് അനൂപ് മേനോന്‍
Entertainment

കാത്തിരിപ്പിന് അവസാനം; കിങ് ഫിഷ് തിയറ്ററുകളിലേക്ക്, പ്രഖ്യാപിച്ച് അനൂപ് മേനോന്‍

ijas
|
28 July 2022 6:53 PM IST

രഞ്ജിത് അവതരിപ്പിക്കുന്ന ദശരഥ വര്‍മ്മ എന്ന കഥാപാത്രത്തെ ചുറ്റിനില്‍ക്കുന്ന നിഗൂഢതകളെ കേന്ദ്രീകരിച്ചാണ് സിനിമ

പത്മക്ക് ശേഷം നടന്‍ അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന കിങ് ഫിഷിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു.നീണ്ട കാത്തിരിപ്പിന് ശേഷമാണ് കിങ് ഫിഷ് തിയറ്ററുകളിലേക്കെത്തുന്നത്. ചിത്രം ഓഗസ്റ്റില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അനൂപ് മേനോന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പത്മക്ക് ലഭിച്ച ഉജ്ജ്വല വരവേല്‍പ്പിന് ശേഷം ഓഗസ്റ്റില്‍ കിങ് ഫിഷ് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണെന്ന് അനൂപ് മേനോന്‍ പറഞ്ഞു. ചിത്രത്തിലെ 'എന്‍ രാമഴയില്‍...' എന്ന ഗാനവും താരം പങ്കുവെച്ചു. അനൂപ് മേനോനെ കൂടാതെ രഞ്ജിത്ത് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. രഞ്ജിത് അവതരിപ്പിക്കുന്ന ദശരഥ വര്‍മ്മ എന്ന കഥാപാത്രത്തെ ചുറ്റിനില്‍ക്കുന്ന നിഗൂഢതകളെ കേന്ദ്രീകരിച്ചാണ് സിനിമ.

ടെക്സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത്ത് എസ് കോയയാണ് ചിത്രം നിർമിക്കുന്നത്.നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുർഗ, ഇർഷാദ് അലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവൻ തമ്പി. സംഗീതം രതീഷ് വേഗ. പശ്ചാത്തല സംഗീതം ഷാൻ റഹ്മാൻ.

Similar Posts