< Back
Entertainment
ലാലേട്ടനെവച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹമുണ്ട്, മമ്മൂക്കയെ വച്ച് ചെയ്യാനുള്ള ആഗ്രഹം പോയി; ഒമര്‍ ലുലു
Entertainment

ലാലേട്ടനെവച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹമുണ്ട്, മമ്മൂക്കയെ വച്ച് ചെയ്യാനുള്ള ആഗ്രഹം പോയി; ഒമര്‍ ലുലു

Web Desk
|
22 Dec 2022 1:02 PM IST

ലോക് ഡൗണില്‍ ഒരു മ്യൂസിക് വിഡിയോ ചെയ്തിരുന്നു. അത് കണ്ട് ലാലേട്ടന്‍ തന്നെ വിളിച്ചു

മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. എന്നാല്‍ മമ്മൂക്കയെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹം പോയെന്നും ഒമര്‍ വ്യക്തമാക്കി. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോക് ഡൗണില്‍ ഒരു മ്യൂസിക് വിഡിയോ ചെയ്തിരുന്നു. അത് കണ്ട് ലാലേട്ടന്‍ തന്നെ വിളിച്ചു. ഒരു പത്ത് മിനിട്ട് ആ പാട്ടിനെ പറ്റി മാത്രം സംസാരിച്ചു. ശരിക്കും താന്‍ ഞെട്ടിപ്പോയി. ഒരു അഡാര്‍ ലൗവിലെ 'മാണിക്യ മലരായ പൂവി' കണ്ടകാര്യവും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ലാലേട്ടനെ ഭയങ്കര ഇഷ്ടമായെന്നും ഒമര്‍ ലുലു പറഞ്ഞു.മമ്മൂക്കയുടെ അടുത്തു പോയപ്പോള്‍ 'നിന്‍റെ പടം ഞാന്‍ കണ്ടിരുന്നുവെന്നും സ്ക്രിപ്റ്റ് നന്നായി നോക്കണമെന്നും പറഞ്ഞു' എനിക്ക് ലാലേട്ടന്‍റെ സംസാരരീതിയില്ലേ അത് ഭയങ്കര ഇഷ്ടായി. ഓരോരുത്തര്‍ക്കും ഓരോ ക്യാരക്ടറാണ്. ഞാന്‍ സിനിമ ഒന്നും പഠിച്ചിട്ടില്ല. നിന്‍റെ അടുത്ത ഷോട്ട് ഏതാ എന്നൊക്കെ ചോദിച്ചാല്‍ പേടിയാകുമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് ഒരു ഫേക്ക്ബുക്കാണെന്നും അവിടെ നന്‍മമരങ്ങള്‍ മാത്രമാണെന്നും എന്നാല്‍ ശരിക്കും അങ്ങനെയല്ലെന്നും ഒമര്‍ പറഞ്ഞു. ഇവരുടെയൊക്കെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി എടുത്താല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts