< Back
Entertainment
നിനക്ക് നിന്റെ പേര് ആന്റണി കുണ്ടാംകടവ് എന്ന് ആക്കിക്കൂടെ- ഹോം സിനിമയിലെ മൂന്നാമത്തെ ഡിലീറ്റഡ് സീൻ കാണാം
Entertainment

നിനക്ക് നിന്റെ പേര് ആന്റണി കുണ്ടാംകടവ് എന്ന് ആക്കിക്കൂടെ- ഹോം സിനിമയിലെ മൂന്നാമത്തെ ഡിലീറ്റഡ് സീൻ കാണാം

Web Desk
|
5 Sept 2021 8:49 PM IST

റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്

മലയാളികൾ ഹൃദയം കൊണ്ട് സ്വീകരിച്ച ഹോം സിനിമയിൽ നിന്ന് ഒഴിവാക്കിയ കൂടുതൽ സീനുകൾ പുറത്തുവന്നു. മൂന്നാമത്തെ ഡിലീറ്റഡ് സീനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രമായ ഒലിവർ ട്വിസ്റ്റ് മകനായ ശ്രീനാഥ് ഭാസി അവതരിപ്പിച്ച ആന്റണി ഒലിവർ ട്വിസ്റ്റിനോട് തന്റെ പേരിനൊപ്പം സത്യൻ അന്തിക്കാടിനെ പോലെ സ്ഥലപേരും ചേര്‍ത്തൂടെ എന്ന് ചോദിക്കുന്നതാണ് സീൻ.

റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജുപിള്ള, നസ്ലിൻ, ജോണി ആന്റണി തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ആമസോൺ പ്രൈമിലൂടെ റിലീസായ ഹോമിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.

Related Tags :
Similar Posts