< Back
Entertainment
കോബ്രക്ക് മുന്നിലും തളരാതെ ധനുഷിന്‍റെ തിരുച്ചിദ്രമ്പലം; ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്നു
Entertainment

കോബ്രക്ക് മുന്നിലും തളരാതെ ധനുഷിന്‍റെ തിരുച്ചിദ്രമ്പലം; ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്നു

Web Desk
|
2 Sept 2022 12:30 PM IST

തമിഴ്നാട്ടില്‍ നിന്നും മാത്രമായി 78.49 കോടി കളക്ഷനാണ് ചിത്രം നേടിയത്

ധനുഷും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുച്ചിദ്രമ്പലം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്നും മാത്രമായി 78.49 കോടി കളക്ഷനാണ് ചിത്രം നേടിയത്. പരിമിതമായ സ്‌ക്രീനുകളും പുതിയ റിലീസുകളും ഉണ്ടായിരുന്നിട്ടും ബോക്സോഫീസില്‍ തേരോട്ടം തുടരുകയാണ്.

തിരുച്ചിദ്രമ്പലം അടുത്തിടെ ആഗോളതലത്തിൽ 100 കോടി നേടിയിരുന്നു. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലും ഹൗസ്ഫുള്ളായിട്ടാണ് പ്രദര്‍ശനം. 15ാം ദിവസം 3 കോടി കളക്ഷനാണ് ചിത്രം നേടിയത്. പുതിയ റിലീസുകൾ കാരണം പരിമിതമായ സ്‌ക്രീനുകൾ ഉള്ളതിനാൽ, തിരുച്ചിദ്രമ്പലം ഈ ആഴ്‌ച തിയറ്ററുകളിൽ പ്രദർശനം അവസാനിപ്പിക്കുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാല്‍ വിക്രമിന്‍റെ കോബ്ര പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ് തിരുച്ചിദ്രമ്പലം.



രണ്ട് ഉറ്റസുഹൃത്തുക്കള്‍ പിന്നീട് പ്രണയത്തിലാകുന്നതാണ് തിരുച്ചിദ്രമ്പലത്തിന്‍റെ പ്രമേയം. ഭാരതിരാജ, പ്രകാശ് രാജ്, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് ഈണമിട്ടിരിക്കുന്നത്.




Similar Posts