< Back
Entertainment
പുലികളെ വേട്ടയാടുന്ന പുലിയെ കണ്ടിട്ടുണ്ടോ?; തകർപ്പൻ റീൽ ചലഞ്ചുമായി ടൈഗർ നാഗേശ്വരറാവു ടീം
Entertainment

പുലികളെ വേട്ടയാടുന്ന പുലിയെ കണ്ടിട്ടുണ്ടോ?; തകർപ്പൻ റീൽ ചലഞ്ചുമായി ടൈഗർ നാഗേശ്വരറാവു ടീം

Web Desk
|
1 Jun 2023 8:01 PM IST

"ഈ പവർഫുൾ ഡയലോഗിന് റീൽസ് ചെയ്ത് നിങ്ങളുടെ ശൗര്യം കാട്ടൂ" എന്ന കാപ്ഷനോടെ ഒരു റീല്‍സ് ചാലഞ്ച് അനൗണ്‍സ് ചെയ്തിരിക്കുകയാണിപ്പോള്‍

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി "ഈ പവർഫുൾ ഡയലോഗിന് റീൽസ് ചെയ്ത് നിങ്ങളുടെ ശൗര്യം കാട്ടൂ" എന്ന കാപ്ഷനോടെ ഒരു റീല്‍സ് ചാലഞ്ച് അനൗണ്‍സ് ചെയ്തിരിക്കുകയാണിപ്പോള്‍. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ലോഞ്ച് ചെയ്തിരുന്നു.

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

View this post on Instagram

A post shared by Abhishek Agarwal Arts (@aaartsofficial)

Similar Posts