Entertainment

Entertainment
അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോയുടെ പരാതി: കൊല്ലം സ്വദേശിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു
|16 Aug 2023 8:52 AM IST
ഫോണിലെ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ്
കൊല്ലം: തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന നടൻ ടൊവിനോ തോമസിന്‍റെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
സൈബർ പൊലീസിന്‍റെ സഹായത്തോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ വിവരങ്ങൾ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. മൊബൈൽ ഫോണിന്റെ ഉടമയെ ഉടന്‍ ചോദ്യംചെയ്‌തേക്കും.
തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന് പതിവായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെയാണ് ടൊവിനോ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. പരാതി അന്വേഷിക്കാന്‍ ഡി.സി.പി പനങ്ങാട് പൊലീസിനോട് ആവശ്യപ്പെട്ടു.