< Back
Entertainment
നാരദനായി ഫിലിംഫെയറിൽ ടൊവിനോ; ഫിലിം ഫെയർ ഡിജിറ്റലിന്‍റെ കവർ ചിത്രമാകുന്ന ആദ്യ മലയാളി താരം
Entertainment

'നാരദനായി' ഫിലിംഫെയറിൽ ടൊവിനോ; ഫിലിം ഫെയർ ഡിജിറ്റലിന്‍റെ കവർ ചിത്രമാകുന്ന ആദ്യ മലയാളി താരം

Web Desk
|
25 Feb 2022 12:56 PM IST

ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ എന്ന സിനിമയിലെ ലുക്കിലാണ് ടോവിനോ തോമസ് കവർ ചിത്രത്തിൽ എത്തുന്നത്

ഫിലിംഫെയർ ഡിജിറ്റൽ മാഗസിൻ കവർ ചിത്രമായി ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ എന്ന സിനിമയിലെ ലുക്കിലാണ് ടോവിനോ തോമസ് കവർ ചിത്രത്തിൽ എത്തുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്നുള്ള ഒരു നടൻ ഡിജിറ്റൽ കവറിൽ ഇടംപിടിക്കുന്നത്.

സിനിമാഭിനയം തുടങ്ങിയതിന്‍റെ പത്താം വർഷത്തിൽ ആണ് ടോവിനോ ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. മിന്നൽ മുരളിയുടെ വലിയ വിജയത്തോടെ പാൻ ഇന്ത്യൻ സ്റ്റാർ ലെവലിലേക്ക് ടോവിനോ ഉയർന്നിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ ആണ് ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 3നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.


അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്.

Similar Posts