< Back
Entertainment
ഫസ്റ്റ് ഡേ ഓഡിയൻസിന്‍റെ കൂടെ തല്ലുമാല കാണും, വര്‍ക്ക് മുഴുവന്‍ കഴിഞ്ഞ ചിത്രം കല്യാണി മാത്രമേ കണ്ടിട്ടുള്ളൂ: ടൊവിനോ
Entertainment

ഫസ്റ്റ് ഡേ ഓഡിയൻസിന്‍റെ കൂടെ തല്ലുമാല കാണും, വര്‍ക്ക് മുഴുവന്‍ കഴിഞ്ഞ ചിത്രം കല്യാണി മാത്രമേ കണ്ടിട്ടുള്ളൂ: ടൊവിനോ

Web Desk
|
10 Aug 2022 9:11 AM IST

ആഗസ്ത് 12നാണ് തല്ലുമാല പ്രേക്ഷകരിലേക്കെത്തുന്നത്

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന തല്ലുമാല പ്രദര്‍ശനത്തിനെത്തുകയാണ്. ലവ് എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആഗസ്ത് 12നാണ് തല്ലുമാല പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമ റിലീസ് ചെയ്ത ആദ്യദിവസം തന്നെ ഓഡിയന്‍സിനൊപ്പം സിനിമ കാണാന്‍ കാത്തിരിക്കുകയാണ് താനെന്ന് ടൊവിനോ തോമസ് പറഞ്ഞു. ഹിറ്റ് എഫ്.എമ്മിന് ഇക്കാര്യം പറഞ്ഞത്.

കല്യാണി മാത്രമാണ് മുഴുവൻ വർക്കുകളും കഴിഞ്ഞ സിനിമ മുഴുവനായും കണ്ടതെന്നും ടൊവിനോ വ്യക്തമാക്കി. ഏകദേശം ട്രയിലറിൽ കാണിച്ചിരിക്കുന്നത് പോലെ തന്നെയാണ് സിനിമയെന്നും താരം വ്യക്തമാക്കി. 'വര്‍ക്ക് മുഴുവന്‍ കഴിഞ്ഞ് ഞാന്‍ ഇപ്പോഴും ഈ സിനിമ കണ്ടിട്ടില്ല. കല്യാണി മാത്രമേ കണ്ടിട്ടുള്ളൂ. കല്യാണി കണ്ടപ്പോഴും എന്നെ വിളിച്ചിരുന്നു. ഞാന്‍ മനപ്പൂര്‍വം കാണാത്തതാണ്. മിക്കപ്പോഴും നമ്മള്‍ ചെയ്തിട്ടുള്ള നല്ല സിനിമകള്‍ നമുക്കല്ല ആസ്വദിക്കാന്‍ പറ്റുക. പ്രേക്ഷകര്‍ക്ക് മാത്രമാണ്. ഷൂട്ടിങ്ങിന്‍റെ കാര്യമെല്ലാം ഓര്‍ത്തിട്ട് നമുക്ക് നല്ല ബുദ്ധിമുട്ടായിരിക്കും.' – ടൊവിനോ പറഞ്ഞു.

തല്ലുമാലയുടെ കഥ പറഞ്ഞിരിക്കുന്നത് ഒരു ലീനിയർ പാറ്റേണിൽ അല്ലെന്നും അതുകൊണ്ട് ഫ്രഷ് ആയിട്ട് ഒരു സിനിമ കാണുന്നതു പോലെ 'തല്ലുമാല' എൻജോയ് ചെയ്യാൻ പറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ടൊവിനോ പറഞ്ഞു. ഓഡിയന്‍സിന്‍റെ കൂടെ ഫസ്റ്റ് ഡേ ആണ് ഈ സിനിമ കാണാന്‍ പോകുന്നതെന്നും എല്ലാ സിനിമയും അങ്ങനെയാണ് താന്‍ കാണാറുള്ളതെന്നും താരം പറഞ്ഞു. കഴിവതും ഫസ്റ്റ് ഡേ പോയി കാണാന്‍ നോക്കാറുണ്ടെന്നും ടൊവിനോ പറഞ്ഞു.



Similar Posts