< Back
Entertainment

Entertainment
മകന്റെ ഒന്നാം പിറന്നാൾ; ചിത്രങ്ങൾ പങ്കുവെച്ച് ടോവിനോ
|6 Jun 2021 10:02 PM IST
മലയാളികളുടെ പ്രിയ ചലച്ചിത്ര താരം ടോവിനോ തോമസിന്റെ മകന് ഇന്ന് ഒന്നാം പിറന്നാൾ. കഴിഞ്ഞ വർഷം ജൂൺ ആറിനായിരുന്നു ടോവിനോക്കും ഭാര്യ ലിഡിയക്കും തഹാൻ പിറന്നത്.മകന്റെ പിറന്നാളിനോട് അനുബന്ധിച്ച് മകനോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ടോവിനോ.
മകനോടൊപ്പം ചിലവഴിച്ച ചില മനോഹരമായ നിമിഷണങ്ങളാണ് ചിത്രങ്ങളിൽ. 'എന്റെ കുഞ്ഞു മകന് ഇന്ന് ഒരു വയസ്സു തികയുന്നു ' എന്ന കുറിപ്പോടെയാണ് ടോവിനോ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മകനോടൊപ്പം സൈക്കിൾ ചവിട്ടുന്നതും, വീടിന്റെ മുറ്റത് കിടക്കുന്നതും മറ്റുമാണ് ചിത്രങ്ങളിൽ.