Entertainment

MS Dhoni,Tovino Thomas
Entertainment
'ക്യാപ്റ്റൻ കൂളിനൊപ്പം'; ധോണിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്
|10 Jan 2023 10:51 AM IST
പ്രൊഫസർ അബ്ദുൾ ഗഫാറിൻറെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്. ധോണിയുമൊത്ത് സമയം ചെലവഴിച്ച അനുഭവത്തോടൊപ്പമാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്..
'ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. ഓൺസ്‌ക്രീനിൽ നമ്മൾ കണ്ട അതേ വ്യക്തി. ശാന്തനും സ്വതസിദ്ധമായ കഴിവും ചേർന്ന വ്യക്ത്വത്വം. അദ്ദേഹവുമായി ഒരുപാട് സംസാരിക്കാൻ സാധിച്ചു. പലമഹത്തായ ചിന്തകളും അദ്ദേഹം പങ്കുവെച്ചു. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എല്ലാവർക്കും ധോണി ഒരു നല്ല മാതൃകയാണ്. അദ്ദേഹത്തിന്റെ ഇനിയുള്ള യാത്രകൾ കൂടുതൽ ശോഭനമാകട്ടെ....' ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ധോണിയുടെ ആത്മസുഹൃത്ത് ഡോ. ഷാജിർ ഗഫാറിൻറെ പിതാവായ പ്രൊഫസർ അബ്ദുൾ ഗഫാറിൻറെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്.