< Back
Entertainment
വില്ലൻ സൈഫ് അലി ഖാൻ, നായകൻ എൻടിആർ; കൊരട്ടല ശിവ ചിത്രം ദേവരയുടെ ട്രെയിലർ പുറത്ത്
Entertainment

വില്ലൻ സൈഫ് അലി ഖാൻ, നായകൻ എൻടിആർ; കൊരട്ടല ശിവ ചിത്രം 'ദേവര'യുടെ ട്രെയിലർ പുറത്ത്

Web Desk
|
10 Sept 2024 7:35 PM IST

ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയേറ്ററുകളിലെത്തും

ഹൈദരാബാദ്: എൻ.ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ ട്രെയിലർ പുറത്തിറങ്ങി. തകർപ്പൻ ഡയലോകുകളും ​​കിടിലൻ ആക്ഷൻ രം​ഗങ്ങളും കോർത്തിണക്കി ഒരുക്കിയ ട്രെയിലർ ​ഗംഭീര ദൃശ്യവിരുന്നാണ് ഉറപ്പ് നൽകുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ചിത്രത്തിന് സാധിക്കുമെന്ന പ്രതീക്ഷയും ട്രെയിലർ നൽകുന്നുണ്ട്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാമാണ് അവതരിപ്പിക്കുന്നത്.

ദേവര എന്നാണ് എൻടിആറിന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായികാ വേഷം ബോളിവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ 'ദാവൂദി'ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പിആർഒ: ആതിര ദിൽജിത്ത്

Similar Posts