< Back
Entertainment
ബിഗ് ബിയെ വിസ്മയപ്പെടുത്തി വയനാട് സ്വദേശിയുടെ ട്രാൻസ്പരന്‍റ് ത്രെഡ് ആർട്ട്‌

 Photo| MediaOne

Entertainment

ബിഗ് ബിയെ വിസ്മയപ്പെടുത്തി വയനാട് സ്വദേശിയുടെ ട്രാൻസ്പരന്‍റ് ത്രെഡ് ആർട്ട്‌

Web Desk
|
8 Nov 2025 9:18 AM IST

പ്രതലം ഇല്ലാതെ, ആണിയും നൂലും മാത്രമുപയോഗിച്ച് നിർമിച്ച ചിത്രം ബച്ചനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്

വയനാട്: ഇന്ത്യൻ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ പിറന്നാളിനോടനുബന്ധിച്ച്‌ ട്രാൻസ്പരന്‍റ് ത്രെഡ് ആർട്ട്‌ (Transparent Thread Art)ഒരുക്കി മലയാളി. വയനാട്‌ ചുണ്ടേൽ സ്വദേശിയും ത്രെഡ് ആർട്ട് കലാകാരനുമായ അനിൽ ചുണ്ടേൽ ആണ് ഇതിന് പിന്നിൽ. പ്രതലം ഇല്ലാതെ, ആണിയും നൂലും മാത്രമുപയോഗിച്ച് നിർമിച്ച ചിത്രം ബച്ചനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ചിത്രം അഞ്ച് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയായെങ്കിലും, അതിനെ ട്രാൻസ്പരന്റ് രൂപത്തിലാക്കാൻ ഇരുപത് ദിവസത്തോളം കഠിനാധ്വാനം ചെയ്യേണ്ടി വന്നു. 15 കിലോഗ്രാമിൽ കൂടുതലുള്ള ഈ അതുല്യ കലാസൃഷ്ടി ഇന്ന് ലോകതലത്തിൽ വിസ്മയം പകരുന്ന ത്രെഡ് ആർട്ടുകളിൽ ഒന്നായി മാറുകയാണ്‌.

ലോകത്തിലെ ആദ്യത്തെ ത്രെഡ് ആർട്ട് എക്സിബിഷൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അനിൽ. നടൻ മമ്മൂട്ടിയുടെ ചിത്രമാണ് ആദ്യം ചെയ്തത് കൂടാതെ മോഹൻലാൽ, ചാക്കോച്ചൻ, ടോവിനോ, ആസിഫലി തുടങ്ങി ഒട്ടേറെ പേരുടെ ചിത്രങ്ങൾ സ്നേഹ സമ്മനായി നൽകിയിട്ടുണ്ട്. നൂലിൽ തീർത്ത ചിത്രങ്ങൾ ആവശ്യാനുസരണം ചെയ്തു കൊടുത്തു വരുന്നു. സിനിമയിലെ ഗ്രാഫിക്സ്‌, അനിമേഷൻ‌, പബ്ലിസിറ്റി ഡിസൈൻ തുടങ്ങിയ സൃഷ്ടിപരമായ മേഖലകളിൽ വർഷങ്ങളായി സജീവമായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹത്തിന്‍റെ സ്റ്റുഡിയോ കോഴിക്കോട് ആണുള്ളത്‌.

“അമിതാഭ് ബച്ചനെ പോലെയുള്ള ലോകപ്രശസ്ത നടൻ പോലും അഭിനന്ദിച്ചപ്പോൾ, അതൊരു അതുല്യ പ്രചോദനമായി. ഇത് മലയാളിയുടെ നൂലിലൂടെ തീർത്ത സ്നേഹസമ്മാനമാണ്,” – അനിൽ ചുണ്ടേൽ പറഞ്ഞു.

Similar Posts