< Back
Entertainment
സത്യമായിട്ടും ബ്രോ ഡാഡി ഒരു കൊച്ചു ചിത്രം: പൃഥിരാജ്
Entertainment

'സത്യമായിട്ടും ബ്രോ ഡാഡി ഒരു കൊച്ചു ചിത്രം': പൃഥിരാജ്

ijas
|
22 Jun 2021 9:34 PM IST

ബ്രോ ഡാഡിയില്‍ പൃഥിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജിന്‍റെ രണ്ടാമത്തെ സംവിധാനം സംരംഭം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എമ്പുരാന് മുന്നേ കുടുംബ ചിത്രവുമായിട്ടാണ് മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുക്കെട്ട് വീണ്ടും വരുന്നത്. ബ്രോ ഡാഡി എന്ന് പേരിട്ട ചിത്രത്തില്‍ പൃഥിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പൃഥിരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കോള്‍ഡ് കേസ് സിനിമയുടെ ഒ.ടി.ടി റിലീസിന് തൊട്ടുമുന്നേയുള്ള പ്രചാരണത്തിലാണ് പൃഥിരാജ് സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ബ്രോ ഡാഡി താന്‍ സംവിധാനം ചെയ്യുന്ന ഫണ്‍ ഫാമിലി ഫിലിം അത്രയേ ഉള്ളുവെന്നാണ് പൃഥിരാജ് പ്രതികരിച്ചത്.

View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)

ബ്രോ ഡാഡി ചെറിയ സിനിമയാണെന്ന് വിശ്വസിച്ചു എന്ന ട്രോള്‍ നിറഞ്ഞ കമന്‍റിനും പൃഥ്വി മറുപടി നല്‍കി. ''ബ്രോ ഡാഡി സത്യമായിട്ടും ഒരു ചെറിയ സിനിമയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡിന്‍റെ നിയന്ത്രണങ്ങളോടെ ചെയ്യാനാകുന്ന സിനിമയുമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ മാത്രമേ എമ്പുരാന്‍ തുടങ്ങാനാകൂ. വിദേശ ലൊക്കേഷനുകളിലേക്ക് പോകേണ്ടതുണ്ട്. ആശിര്‍വാദ് സിനിമാസാണ് ബ്രോ ഡാഡി നിര്‍മ്മിക്കുന്നത്'': പൃഥിരാജ് പറഞ്ഞു.

പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ് മോങ്ക്സിലെ പ്രധാനി എന്‍. ശ്രീജിത്തും ബിബിന്‍ മാളിയേക്കലുമാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന് പുറമേ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.അഭിനന്ദന്‍ രാമാനുജം ക്യാമറയും ദീപക് ദേവ് സംഗീത സംവിധാനവും. വാവയാണ് മുഖ്യസഹസംവിധാനം. ഗോകുല്‍ ദാസ് കലാസംവിധാനം അഖിലേഷ് മോഹന്‍ എഡിറ്റര്‍. സിനറ്റ് സേവ്യര്‍ സ്റ്റില്‍സ്. ശ്രീജിത് ഗുരുവായൂര്‍ മേക്കപ്പ്. വസ്ത്രാലങ്കാരം സുജിത് സുധാകരന്‍.

Similar Posts