< Back
Entertainment
vineeth sreenivasan

ഗാനമേള കഴിഞ്ഞ ശേഷം കാറില്‍ കയറാന്‍ പോകുന്ന വിനീത് ശ്രീനിവാസന്‍

Entertainment

ഗാനമേള മോശമായി, വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപ്പെട്ടു; പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമിതാണ്...

Web Desk
|
27 Feb 2023 1:36 PM IST

വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്‍റെ ഗാനമേളയുണ്ടായിരുന്നു

ആലപ്പുഴ: ഗാനമേള മോശമായതിനെ തുടര്‍ന്ന് നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ഉത്സവപ്പറമ്പില്‍ നിന്നും ഓടിരക്ഷപ്പെട്ടു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വ്യക്തമാക്കി തിരക്കഥാകൃത്ത് സുനീഷ് വാരനാട്. പരിപാടി കാണാനെത്തിയ ആളുകള്‍ ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് കുറച്ചകലെയായി പാര്‍ക്ക് ചെയ്ത കാറിനടുത്തേക്ക് ഓടിയതെന്ന് സുനീഷ് കുറിക്കുന്നു.

വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്‍റെ ഗാനമേളയുണ്ടായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകര്‍ തിങ്ങിനിറഞ്ഞു. ഒടുവില്‍ തിരക്ക് കൂടിയതോടെ വിനീത് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഈ വീഡിയോ ആരോ എടുത്ത് 'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

സുനീഷിന്‍റെ കുറിപ്പ്

വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം

വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്‍റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്.

Similar Posts