< Back
Entertainment
ജിമ്മിൽ കുഴഞ്ഞു വീണ ടെലിവിഷൻ താരം മരിച്ചു
Entertainment

ജിമ്മിൽ കുഴഞ്ഞു വീണ ടെലിവിഷൻ താരം മരിച്ചു

Web Desk
|
11 Nov 2022 9:24 PM IST

മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച സിദ്ധാന്ത് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്

പ്രമുഖ ടെലിവിഷൻ താരം സിദ്ധാന്ത് വീർ സൂര്യവംശി [46] കുഴഞ്ഞ് വീണ് മരിച്ചു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണ് മരിച്ചത്. ഹ്യദയാഘാതമാണ് മരണകാരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച സിദ്ധാന്ത് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീന്‍ സേ ആസ്‌മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളില്‍ വേഷമിട്ടു. 2007-ല്‍ ഇന്ത്യന്‍ ടെലിവിഷൻ പുരസ്‌കാരം നേടിയിട്ടുണ്ട്. മോഡൽ അലീസിയ റൗട്ടാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

നടൻറെ വിയോഗത്തിൽ അനുശോചനം അറിയിച്ച സംവിധായകൻ വിവേക് അഗ്നിഹോത്രി ആരോഗ്യ വിദഗ്ധരുടെ ഉപദേശമില്ലാതെ അമിതമായി ശരീരം കെട്ടിപ്പടുക്കുന്നത് വളരെ അപകടകരമാണെന്നും ഹൈപ്പർ-ജിമ്മിങ് താരതമ്യേന പുതിയ ഒരു പ്രതിഭാസമാണ്. ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള പ്രചോദനമാണ് ഇതിന് കാരണം. ഇത് ഉറപ്പായും നിയന്ത്രിക്കേണ്ടതുണ്ടെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു

Related Tags :
Similar Posts