< Back
Entertainment
യുകെയിൽ നിന്നെത്തിച്ച 100 ഓക്‌സിജൻ കോൺസെന്റ്രേറ്ററുകളുണ്ട്, സഹായിക്കാമോ?; അഭ്യർത്ഥനയുമായി നടി ട്വിങ്കിൾ ഖന്ന
Entertainment

'യുകെയിൽ നിന്നെത്തിച്ച 100 ഓക്‌സിജൻ കോൺസെന്റ്രേറ്ററുകളുണ്ട്, സഹായിക്കാമോ?'; അഭ്യർത്ഥനയുമായി നടി ട്വിങ്കിൾ ഖന്ന

Web Desk
|
27 April 2021 2:22 PM IST

നേരത്തെ, കോവിഡിൽ യുഎസിനോട് സഹായം അഭ്യർത്ഥിച്ച് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരുന്നു

മുംബൈ: ഓക്‌സിജൻ കോൺസന്റ്രേറ്ററുകൾ വിതരണം ചെയ്യാൻ സന്നദ്ധ സംഘടനകളുടെ സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി ട്വിങ്കിൽ ഖന്ന. യുകെയിൽ നിന്നെത്തിച്ച 100 കോൺസന്റ്രേറ്ററുകൾ ഉണ്ടെന്നും അവ വിതരണം ചെയ്യാൻ സഹായിക്കാമോ എന്നുമാണ് അവർ ചോദിച്ചത്. ട്വിറ്ററിലാണ് നടിയുടെ അഭ്യർത്ഥന. നിരവധി പേരാണ് നടിയുടെ ട്വീറ്റ് പങ്കുവച്ചത്.

നേരത്തെ, കോവിഡിൽ യുഎസിനോട് സഹായം അഭ്യർത്ഥിച്ച് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരുന്നു. തന്റെ രാജ്യം അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് മുമ്പോട്ടു പോകുന്നത് എന്നും യുഎസ് വാങ്ങിയ വാക്സിനുകൾ ഇന്ത്യയുമായി പങ്കുവയ്ക്കാമോ എന്നുമാണ് പ്രിയങ്ക ചോദിച്ചത്. യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ അടക്കമുള്ളവരെ മെൻഷൻ ചെയ്താണ് നടിയുടെ ട്വീറ്റ്.

ആവശ്യമുള്ളതിനേക്കാൾ 550 ദശലക്ഷം കൂടുതൽ വാക്സിനുകൾ യുഎസ് ഓർഡർ ചെയ്തതായും പ്രിയങ്ക ചൂണ്ടിക്കാട്ടി. അതു പങ്കുവയ്ക്കാമോ എന്നാണ് അവർ ചോദിച്ചത്.

Similar Posts