< Back
Entertainment
വേറിട്ട മേക്കോവറിൽ ഇന്ദ്രൻസ്; ത്രില്ലടിപ്പിച്ച് ഉടൽ ടീസർ
Entertainment

വേറിട്ട മേക്കോവറിൽ ഇന്ദ്രൻസ്; ത്രില്ലടിപ്പിച്ച് 'ഉടൽ' ടീസർ

Web Desk
|
1 May 2022 12:47 PM IST

മേയ് 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കാൻ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉടൽ'. ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് റിലീസ് ചെയ്ത നിമിഷം മുതൽ ടീസറിനു ലഭിക്കുന്നത്.

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് രതീഷ് രഘുനന്ദനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവുമാണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ട ടീസർ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്.

മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫാണ്. വില്യം ഫ്രാൻസിസ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മേയ് 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രവീൺ, ബൈജു ഗോപാലൻ എന്നിവർ സഹനിർമ്മാതാക്കളും കൃഷ്ണമൂർത്തി എക്സികുട്ടീവ് പ്രൊഡ്യൂസറുമാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

Summary: Udal movie teaser

Similar Posts