< Back
Entertainment
ജ്യോതികയുടെ അമ്പതാം ചിത്രം; ഉടൻപിറപ്പെ യുടെ ട്രെയിലർ പുറത്തുവിട്ടു
Entertainment

ജ്യോതികയുടെ അമ്പതാം ചിത്രം; 'ഉടൻപിറപ്പെ' യുടെ ട്രെയിലർ പുറത്തുവിട്ടു

Web Desk
|
5 Oct 2021 10:36 AM IST

ജാതി രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന ചിത്രം ആമസോൺ പ്രൈമീലൂടെ ഈ മാസം 14 നു പ്രേക്ഷകർക്കു മുന്നിലെത്തും.

ജ്യോതികയുടെ കരിയറിലെ അമ്പതാമത്തെ ചിത്രമായ 'ഉടൻപിറപ്പെ' യുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ശശികുമാർ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ശരവണൻ ആണ്.

ജാതി രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന ചിത്രം ആമസോൺ പ്രൈമീലൂടെ ഈ മാസം 14 നു പ്രേക്ഷകർക്കു മുന്നിലെത്തും. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമുദ്രകനി, സൂരി, കാളിയരശൻ ,നിവേദിത, സതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.ഇമ്മനാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ആർ. വേൽരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സൂര്യ നായകനാകുന്ന ജയ് ഭീം എന്ന ചിത്രവും ദീപാവലി റിലീസായി ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങുന്നുണ്ട്.

Similar Posts