< Back
Entertainment
ഗംഭീര ആക്ഷൻ; ത്രില്ലടിപ്പിച്ച് ഉദയനിധിയുടെ കലഗ തലൈവന്‍ ടീസർ
Entertainment

ഗംഭീര ആക്ഷൻ; ത്രില്ലടിപ്പിച്ച് ഉദയനിധിയുടെ 'കലഗ തലൈവന്‍' ടീസർ

Web Desk
|
24 Oct 2022 1:19 PM IST

പ്രഖ്യാപിച്ച് നാളേറെയായെങ്കിലും പലവിധ കാരണങ്ങളാൽ ചിത്രം മുടങ്ങിക്കിടക്കുകയായിരുന്നു

മാസ്...മഗിഴ് ഒരിക്കലും നിരാശപ്പെടുത്തില്ല, ഉദയനിധി സ്റ്റാലിൻ നായകനായെത്തുന്ന ചിത്രം 'കലഗ തലൈവൻ' ടീസർ കണ്ട പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ. മഗിഴ് തിരുമേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടതിന് പിന്നാലെ വലിയ പ്രേക്ഷകശ്രദ്ധയാണ് പിടിച്ചുപറ്റിയത്.

1.16 ടീസർ മുഴുവനും ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി തന്നെയാണ് ചിത്രം നിർമിക്കുന്നത്. പ്രഖ്യാപിച്ച് നാളേറെയായെങ്കിലും പലവിധ കാരണങ്ങളാൽ ചിത്രം മുടങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചത്. നെഞ്ചുക്കു നീതി എന്ന സിനിമക്ക് ശേഷം ഉദയനിധി നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി കലഗ തലൈവനുണ്ട്.

തടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ പ്രേക്ഷക പ്രതീക്ഷ ഏറെയാണ്. മഗിഴിന്റെ അഞ്ചാമത്തെ ചിത്രമാണിത്. നിധി അഗർവാളാണ് നായിക കഥാപാത്രമായി എത്തുന്നത്. കലൈയരശനും പ്രധാന വേഷത്തിൽ എത്തുന്നു.

ശ്രീകാന്ത് ദേവയാണ് സംഗീത സംവിധാനം. ഇദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും ഇത്. മാമന്നന്‍ ആണ് ഉദയനിധിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് പ്രിയതാരം ഫഹദ് ഫാസിലാണ്.

Similar Posts