< Back
Entertainment

Entertainment
'ഈ ചില്ല് കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ?'; നിർമാതാവായി ഉണ്ണി മുകുന്ദൻ വീണ്ടും
|14 April 2022 11:51 AM IST
ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിലെ നായകൻ
മേപ്പടിയാനു ശേഷം നടൻ ഉണ്ണി മുകുന്ദൻ വീണ്ടും നിർമാണരംഗത്തേക്ക്. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രമാണ് ഉണ്ണി നിർമിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നടൻ തന്നെയാണ് ഇതിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.
ഏപ്രിൽ 16ന് ചിത്രത്തിന്റെ ജോലികൾ ആരംഭിക്കും. കുടുംബ പ്രേക്ഷകർക്കായുള്ള റൊമാന്റിക് എന്റർടൈനറായിരിക്കും ചിത്രമെന്നും ഉണ്ണി പറഞ്ഞു. ഈ ചില്ല് കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിലെ നായകൻ.

മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങളിൽ. ഷാൻ റഹ്‌മാനാണ് സംഗീത സംവിധായകൻ. എൽദോ ഐസക് ഛായാഗ്രഹണം. എഡിറ്റിങ് നൗഫൽ അബ്ദുല്ല.