< Back
Entertainment
ബ്രൂസ്‍ ലീയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിശ്വസിക്കരുത്; മുന്നറിയിപ്പുമായി ഉണ്ണി മുകുന്ദന്‍
Entertainment

ബ്രൂസ്‍ ലീയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിശ്വസിക്കരുത്; മുന്നറിയിപ്പുമായി ഉണ്ണി മുകുന്ദന്‍

Web Desk
|
23 Aug 2022 1:03 PM IST

സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നിലവിൽ വരുന്ന വാർത്തകൾ വ്യജമാണെന്നും കാസ്റ്റിംഗ് വിവരങ്ങൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിടുന്നതായിരിക്കുമെന്നും താരത്തിന്‍റെ കുറിപ്പില്‍ പറയുന്നു

മല്ലു സിംഗ് എന്ന ഹിറ്റു ചിത്രത്തിന് ശേഷം വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസ്‍ ലീ. ഉദയ് കൃഷ്ണയാണ് ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ഉണ്ണി പങ്കുവച്ച കുറിപ്പ് ച‍ർച്ചയായി മാറിയിരിക്കുകയാണ്. സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നിലവിൽ വരുന്ന വാർത്തകൾ വ്യജമാണെന്നും കാസ്റ്റിംഗ് വിവരങ്ങൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിടുന്നതായിരിക്കുമെന്നും താരത്തിന്‍റെ കുറിപ്പില്‍ പറയുന്നു.

ഉണ്ണിയുടെ കുറിപ്പ്

'ബ്രൂസ് ലീ' എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഒന്നും ഷെയർ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യർഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്‍റെ സന്തോഷം ആയാലും എന്‍റെ മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്, മറ്റു അപ്ഡേറ്റുകൾ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നതാണ്.

ബ്രൂസ്‍ ലീയില്‍ ബിഗ് ബോസ് സീസണ്‍ നാലിലൂടെ പ്രശസ്തനായ ഡോ.റോബിന്‍ രാധാകൃഷ്ണന്‍ വില്ലനാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റോബിന്‍ ആരാധകര്‍ അത് ആഘോഷമാക്കുകയും ചെയ്തു. 'എവരി ആക്ഷൻ ഹാസ് കോൺസിക്വുവൻസ്' എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. 12 വർഷങ്ങൾക്കു ശേഷമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് പറഞ്ഞു. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Similar Posts