< Back
Entertainment
urvashi
Entertainment

'എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല; തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല': ആഞ്ഞടിച്ച് ഉര്‍വശി

Web Desk
|
4 Aug 2025 9:21 AM IST

നമ്മുടെ ഭാഷക്ക് അര്‍ഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ലെന്നും ഉര്‍വശി ചോദിച്ചു

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി നടി ഉര്‍വശി. വിജയരാഘവനെ സഹനടനായും തന്നെ സഹനടിയായും തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡമെന്തെന്ന് ജൂറി വ്യക്തമാക്കണം. നമ്മുടെ ഭാഷക്ക് അര്‍ഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ലെന്നും ഉര്‍വശി ചോദിച്ചു.

പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോള്‍ എന്താണ്?. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ തീരുമാനമെന്നും ഉര്‍വശി ചോദിച്ചു. തനിക്കും വിജയരാഘവനും ഉളള പുരസ്‌കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണം?. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉര്‍വശി ചോദിച്ചു.

പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോള്‍ എന്താണ്?. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ തീരുമാനമെന്നും ഉര്‍വശി ചോദിച്ചു. തനിക്കും വിജയരാഘവനും ഉളള പുരസ്‌കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണം?. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉര്‍വശി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.

അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും. വാങ്ങി പൊക്കോണമെന്നത് അംഗീകരിക്കാനാകില്ലെന്നും തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ലെന്നും ഉര്‍വശി പറഞ്ഞു. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉര്‍വശി പറഞ്ഞു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഉര്‍വശിക്ക് ലഭിച്ചത്. പൂക്കാലത്തിലെ പ്രകടനമാണ് വിജയരാഘവനെ മികച്ച സഹനടനാക്കിയത്.

Similar Posts