< Back
Entertainment
ഹൃദയം കീഴടക്കാൻ പ്രണവ്- ധ്യാൻ കോമ്പോ; വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം ട്രെയിലർ
Entertainment

ഹൃദയം കീഴടക്കാൻ പ്രണവ്- ധ്യാൻ കോമ്പോ; വിനീത് ശ്രീനിവാസന്റെ 'വർഷങ്ങൾക്കു ശേഷം' ട്രെയിലർ

Web Desk
|
21 March 2024 8:02 PM IST

നിവിന്‍ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബ്ലോക്ക്ബസ്റ്ററായ 'ഹൃദയ'ത്തിനു ശേഷം മെറിലാന്‍ഡ്‌ സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നിവിന്‍ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ തുടങ്ങി വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്.

സിനിമയ്ക്കുള്ളിലെ സിനിമയുടെയുടേയും സൗഹൃദത്തിന്റേയും കഥ പറയുന്ന ചിത്രമാകും 'വർഷങ്ങൾക്കു ശേഷം' എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് അമൃത് രാംനാഥാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ട് ചിത്രം ഷൂട്ട് ചെയ്ത ചിത്രം വിഷു റിലീസായി ഏപ്രില്‍ 11-ന് തീയറ്ററുകളിലെത്തും.

Similar Posts