< Back
Entertainment
വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു
Entertainment

വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു

ijas
|
18 Sept 2022 7:38 PM IST

ഉമര്‍ ഖാദിയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരിക്കും സിനിമയുടെ മുഖ്യ പ്രമേയം

മലപ്പുറം: സ്വാതന്ത്രൃസമര സേനാനിയും നവോത്ഥാന നായകനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു. ഉമര്‍ ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വാര്‍ത്താസമ്മേളനത്തിലൂടെ സിനിമാ പ്രഖ്യാപനം നടത്തിയത്. ദേശീയ പ്രസ്ഥാനം ബ്രിട്ടീഷുകാര്‍ക്കെതിരെ നികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് നികുതി നിഷേധത്തിന് തുടക്കം കുറിച്ചത് ഉമര്‍ ഖാദിയാണ്. ഉമര്‍ ഖാദിയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരിക്കും സിനിമയുടെ മുഖ്യ പ്രമേയം.

'വെളിയങ്കോട് ഉമര്‍ഖാദി' എന്ന പേരില്‍ റെസ്കോ ഫിലിംസിന്‍റെ ബാനറില്‍ ഉമര്‍ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റാണ് സിനിമ നിര്‍മിക്കുക. സയ്യിദ് ഉസ്‍മാനയാണ് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്. റസാഖ് കുടല്ലൂര്‍ പ്രൊജക്ട് ഡിസൈനറും ഷൈലോക് വെളിയങ്കോട് കോ ഓഡിനേറ്ററുമാണ്.

വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഒ.ടി മുഹ്‍യുദ്ദീന്‍ മൗലവി, ജനറല്‍ സെക്രട്ടറി റസാഖ് കുടല്ലൂര്‍, പി.എം മുഹമ്മദലി, റഷീദ് കാറാടയില്‍ എന്നിവര്‍ പങ്കെടുത്തു.

Similar Posts