< Back
Entertainment
മമ്മൂട്ടി തലമുറകളുടെ നായകന്‍; വൈറലായി കുഞ്ഞ് ആരാധിക
Entertainment

മമ്മൂട്ടി തലമുറകളുടെ നായകന്‍; വൈറലായി കുഞ്ഞ് ആരാധിക

Web Desk
|
28 Sept 2021 3:32 PM IST

മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണുന്ന ആ പിഞ്ചുകുഞ്ഞ് മമ്മൂട്ടിയെ തൊടാന്‍ ശ്രമിക്കുന്നതും ഉമ്മ വയ്ക്കുന്നതും വീഡിയോയില്‍ കാണാം

മമ്മൂട്ടിയെ തലമുറകളുടെ നായകന്‍ എന്ന് വിശേഷിപ്പിച്ചത് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. ഓരോ തലമുറയും മമ്മൂട്ടിയെന്ന മഹാനടനെ ആരാധിക്കുന്നത് അത്ര തീവ്രമായിട്ടാണ്. ഇപ്പോഴിതാ ഒരു കുഞ്ഞ് മമ്മൂട്ടി ആരാധികയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ട് കുഞ്ഞ് ആവേശം കൊള്ളുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണുന്ന ആ പിഞ്ചുകുഞ്ഞ് മമ്മൂട്ടിയെ തൊടാന്‍ ശ്രമിക്കുന്നതും ഉമ്മ വയ്ക്കുന്നതും വീഡിയോയില്‍ കാണാം.

പ്രശസ്ത വീഡിയോ എഡിറ്റര്‍ ലിന്‍റോ കുര്യനാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. കടുത്ത മമ്മൂട്ടി ആരാധകനായ ലിന്‍റോ, മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രത്തിന്‍റെ ടീസര്‍, ട്രയിലര്‍ എന്നിവയും എഡിറ്റ് ചെയ്തിട്ടുണ്ട്.

Similar Posts