< Back
Entertainment
പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിടുതലൈ പാർട്ട് 2 ട്രെയ്‌ലർ പുറത്തിറങ്ങി
Entertainment

പ്രൗഢ ഗംഭീരമായ ചടങ്ങിൽ 'വിടുതലൈ പാർട്ട് 2' ട്രെയ്‌ലർ പുറത്തിറങ്ങി

Web Desk
|
27 Nov 2024 11:44 AM IST

ചിത്രം ഡിസംബർ 20ന് പ്രദർശനത്തിനെത്തും

ചെന്നൈ: കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന 'വിടുതലൈ പാർട്ട് 2'ന്റെ ട്രയ്ലർ പുറത്തിറങ്ങി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രയ്ലർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

ചെന്നൈയിൽ സം​ഗീത സംവിധായകൻ ഇളയരാജ, വിജയ് സേതുപതി, വെട്രിമാരൻ, സൂരി, പീറ്റർ ഹെയ്ൻ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേർന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്‌. വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന വിടുതലൈ പാർട്ട് 2, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധാനം. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്. ഡിഓപി: ആർ. വേൽരാജ്, കലാസംവിധാനം: ജാക്കി, എഡിറ്റർ: രാമർ, കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ്: പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി. ഉദയകുമാർ, വിഎഫ്എക്സ്: ആർ. ഹരിഹരസുദൻ, പിആർഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.



Similar Posts