< Back
Entertainment
ഈ ജന്മദിനത്തിന് ഏറെ പ്രത്യേകതകളുണ്ട്: നയന്‍താരയ്ക്ക് ആശംസകളുമായി വിഘ്നേഷ് ശിവന്‍
Entertainment

'ഈ ജന്മദിനത്തിന് ഏറെ പ്രത്യേകതകളുണ്ട്': നയന്‍താരയ്ക്ക് ആശംസകളുമായി വിഘ്നേഷ് ശിവന്‍

Web Desk
|
18 Nov 2022 9:29 PM IST

നയന്‍താരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍. നയന്‍താരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

'നമ്മള്‍ ഒന്നിച്ചുള്ള നിന്‍റെ ഒന്‍പതാമത്തെ പിറന്നാളാണിത്. നിന്നോടൊപ്പമുള്ള ഓരോ പിറന്നാളും ഏറെ പ്രത്യേകതയുള്ളതും വ്യത്യസ്ത നിറഞ്ഞതുമാണ്. പക്ഷേ ഇതായിരിക്കും കൂടുതല്‍ പ്രത്യേകതയുള്ളത്. കാരണം നമ്മള്‍ ഇന്ന് ഭാര്യയും ഭര്‍ത്താവുമാണ്. രണ്ട് കുഞ്ഞോമനകളുടെ അച്ഛനും അമ്മയുമാണ്. നീ എത്ര കരുത്തുറ്റവളാണെന്ന് എനിക്ക് അറിയാം. ജീവിതത്തോടും എല്ലാത്തിനോടുമുള്ള നിന്‍റെ ആത്മാര്‍ഥതയും സത്യസന്ധതയും എന്നെ പ്രചോദിപ്പിക്കുന്നു. പക്ഷേ ഇന്ന് നിന്നെ അമ്മയായി കാണുമ്പോള്‍ അത് നിനക്ക് കൂടുതല്‍ പൂര്‍ണത നല്‍കുന്നതായി എനിക്ക് തോന്നുന്നു. നീ ഏറ്റവും സന്തോഷവതിയായി കാണപ്പെടുന്നു. നീ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

കുഞ്ഞുങ്ങള്‍ നിന്റെ മുഖത്ത് ഉമ്മ വെയ്ക്കുന്നതിനാല്‍ നീ ഇപ്പോള്‍ മേക്കപ്പ് ഇടാറില്ല. നീ മുന്‍പത്തേക്കാള്‍ സുന്ദരിയായിരിക്കുന്നു. നിന്റെ മുഖത്തുള്ള ഈ പുഞ്ചിരിയും സന്തോഷവും എന്നും നിലനില്‍ക്കട്ടെ. ജീവിതം മനോഹരമാണ്. സംതൃപ്തി നിറഞ്ഞതാണ്. എല്ലാ പിറന്നാളുകളും ഇതുപോലെ സന്തോഷം നിറഞ്ഞതാകട്ടെ. കുഞ്ഞുങ്ങള്‍ക്കൊപ്പം നമ്മളും വളരുകയാണ്. എന്‍റെ പ്രിയപ്പെട്ട പൊണ്ടാട്ടിയോടും ഉയിരിനോടും ഉലകത്തോടും സ്നേഹം.

ജൂണ്‍ ഒന്‍പതിനാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. ഒക്ടോബര്‍ ഒമ്പതിന് ഇരുവരും ഇരട്ടക്കുട്ടികളായ ഉയിരിനേയും ഉലകത്തേയും പരിചയപ്പെടുത്തി. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും അമ്മയും അച്ഛനുമായത്.



Similar Posts