< Back
Entertainment
വിജയ് വിവാഹമോചിതനായി, മൂന്ന് കുട്ടികളുണ്ട്..; സോഷ്യൽമീഡിയയിൽ പരന്ന വാര്‍ത്തയുടെ വാസ്തവം ഇതാണ്....
Entertainment

'വിജയ് വിവാഹമോചിതനായി, മൂന്ന് കുട്ടികളുണ്ട്..'; സോഷ്യൽമീഡിയയിൽ പരന്ന വാര്‍ത്തയുടെ വാസ്തവം ഇതാണ്....

Web Desk
|
5 Jan 2023 1:18 PM IST

വിജയ് നായകനാകുന്ന 'വാരിസിന്റെ' ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

തമിഴ് സൂപ്പര്‍താരം നടൻ ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം വാരിസിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും അടുത്തിടെയാണ് നടന്നത്. എന്നാലിപ്പോൾ നടന്‍റെ യുടെ കുടുംബജീവിതത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽമീഡിയയിൽ പറ പറക്കുന്നത്.

വിജയ് ഭാര്യ സംഗീതയെ ഡിവോഴ്‌സ് ചെയ്‌തെന്നും മറ്റൊരു നടിയുമായി ബന്ധത്തിലാണെന്നുമാണ് പുതിയ വാർത്തകൾ. ഇതിന് പുറമെ വിജയ് ക്ക് രണ്ടുകുട്ടികളല്ല,മൂന്ന് കുട്ടികളുണ്ടെന്നും അഭ്യൂഹങ്ങള്‍ പരന്നു. സംഭവത്തിന്റെ സത്യമെന്താണെന്നറിയാതെ ആരാധകരും അമ്പരന്നു. എന്നാൽ വിജയുടെ വിക്കിപീഡിയ പേജില്‍ നടന്ന എഡിറ്റിങ്ങാണ് ഇതിനെല്ലാം പിന്നിലെന്നാണ് വരുന്ന റിപ്പോർട്ടുകൾ.

ശ്രീലങ്കൻ സ്വദേശിനായ സംഗീത സ്വർണലിംഗമാണ് വിജയുടെ ഭാര്യ. ഇവർക്ക് ദിവ്യ സാഷ, ജേസൺ സഞ്ജയ് എന്നീ രണ്ടുമക്കളുമുണ്ട്. വിക്കിപീഡിയയുടെ പ്രൊഫൈലിൽ 1999 ൽ വിവാഹിതനായെന്നും 2022 ൽ ഡിവോഴ്‌സ് ആയെന്നും തിരുത്തി കാണിച്ചിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളിലുമെല്ലാം വിജയുടെ വിവാഹമോചന വാര്‍ത്ത ചര്‍ച്ചയായത്.

അഭ്യൂഹങ്ങളോട് നടനോ നടനുമായി അടുപ്പമുള്ളവരോ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ വിക്കിപീഡിയ പേജിലെ വിവരങ്ങൾ പഴയപോലെ തിരുത്തുകയും ചെയ്തു.


പൊങ്കലിനാണ് വാരിസ് റിലീസ് ചെയ്യുന്നത്. വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് നായകവേഷം ചെയ്യുന്ന 66-ാമത് സിനിമയാണ് വാരിസ്. തെന്നിന്ത്യൻ നടി രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്.. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Similar Posts