< Back
Entertainment
വിജയ് ആന്റണി ചിത്രം കൊലൈ; ജൂലൈ 21ന് കേരളത്തിലെത്തും
Entertainment

വിജയ് ആന്റണി ചിത്രം 'കൊലൈ'; ജൂലൈ 21ന് കേരളത്തിലെത്തും

Web Desk
|
18 July 2023 7:15 PM IST

വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

വിജയ് ആന്റണി നായകനായി ബാലാജി കുമാർ സംവിധാനം ചെയ്യുന്ന 'കൊലൈ' ജൂലൈ 21ന് കേരളത്തിലെത്തും. ഇ ഫോർ എന്റർടൈന്മെന്റ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സ്, ലോട്ടസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ കമൽ ബോഹ്റ, ജി. ധനഞ്ജയ, ബി പ്രദീപ്, പങ്കജ് ബോഹ്റ, ടൻ ശ്രീ ദുരൈസിംഗം പിള്ളൈ, സിദ്ധാർത്ഥ ശങ്കർ, ആർ വി എസ് അശോക് കുമാർ എന്നിവർ നിർമിക്കുന്നു. റിതിക സിങ്, മീനാക്ഷി ചൗധരി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

മർഡർ മിസ്റ്ററി ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. സിനിമറ്റൊഗ്രാഫി - ശിവകുമാർ വിജയൻ, എഡിറ്റിംഗ് - ആർ കെ സെൽവ, സംഗീതം - ഗിരീഷ് ഗോപാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ - കെ രാമുസ്വാമി, സ്റ്റണ്ട് കോ ഓർഡിനേറ്റർ - മഹേഷ് മാത്യു, സ്റ്റിൽസ് - മഹേഷ് ജയചന്ദ്രൻ

Similar Posts