< Back
Entertainment
Vijay Deverakonda Samantha movie kushi to theatres
Entertainment

വിജയ് ദേവരകൊണ്ട - സാമന്ത ചിത്രം ഖുഷി സെപ്തംബര്‍ 1ന് തിയറ്ററുകളിലേക്ക്

Web Desk
|
11 Aug 2023 9:00 AM IST

പാന്‍ ഇന്ത്യന്‍ റൊമാന്‍റിക്‌ ചിത്രമാണ് ഖുഷി

വിജയ് ദേവരകൊണ്ടയും സാമന്തയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പാന്‍ ഇന്ത്യന്‍ റൊമാന്‍റിക്‌ ചിത്രമായ ഖുഷി 2023 സെപ്തംബർ 1ന് റിലീസ് ചെയ്യും. മഹാനടിയ്ക്കുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ശിവ നിർവാണയാണ് സംവിധാനം. പ്രമുഖ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് ഖുഷി അവതരിപ്പിക്കുന്നത്. മലയാളി സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ ഗാനങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ത്യാഗത്തിന്റെയും നിമിഷങ്ങൾ നിറഞ്ഞ ചിത്രമാണ് ഖുഷി. സെപ്തംബർ ഒന്നിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഖുഷി റിലീസ് ചെയ്യും. വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും പുറമെ ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവർ അഭിനയിക്കുന്നു.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിങ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയ്ൻ, രചനാസഹായം: നരേഷ് ബാബു പി, പിആര്‍ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബ സായ്, മാർക്കറ്റിംഗ്: ആദ്യ ഷോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവീൺ പുടി, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സംഗീതം: ഹിഷാം അബ്ദുൾ വഹാബ്, സൗണ്ട് മിക്‌സ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ്: മാട്രിക്‌സ്, സിഇഒ: ചെറി, ഛായാഗ്രഹണം: ജി.മുരളി, നിർമാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി, കഥ - തിരക്കഥ - സംവിധാനം: ശിവ നിർവാണ.


Similar Posts