< Back
Entertainment
ജനനായകന്‍ ജനങ്ങളിലേക്ക്; വിജയ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി
Entertainment

ജനനായകന്‍ ജനങ്ങളിലേക്ക്; വിജയ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

Web Desk
|
9 Jan 2026 11:00 AM IST

വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോകും

ചെന്നൈ: നടന്‍ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ സെന്‍സര്‍ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ താരത്തിന് അനുകൂലമായി വിധി. ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി.

ചിത്രത്തിന്‍റെ ഉള്ളടക്കങ്ങളെ അനാവശ്യമായി വിവാദമാക്കിയുള്ള ഇത്തരം പരാതികള്‍ അപകടകരമായ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രം പുനഃപരിശോധനാ കമ്മിറ്റിക്ക് അയച്ച സിബിഎഫ്സി ചെയര്‍പേഴ്സണിന്റെ കത്ത് കോടതി റദ്ദാക്കി. വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോകും.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികള്‍ ലഭിച്ചതിനാല്‍ ചിത്രം വീണ്ടും കാണാന്‍ റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ബുക്കിങ് തുടങ്ങിയിരുന്നു. പലയിടത്തും ഷോകള്‍ ഹൗസ്ഫുള്ളാണെന്ന് ബുക്കിങ് സൈറ്റുകള്‍ വ്യക്തമാക്കുന്നു.

ചിത്രം പ്രീ ബുക്കിങ്ങിലൂടെ മാത്രം 35 കോടി നേടിയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Similar Posts