< Back
Entertainment
Actor Vijay fined Rs 500 for violating traffic rules after meeting members of Vijay Makkal Iyakkam

Vijay

Entertainment

ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് പിഴ ചുമത്തി

Web Desk
|
12 July 2023 10:46 AM IST

ട്രാഫിക് സിഗ്നലുകളിൽ വിജയ്‌യുടെ കാർ നിർത്താതെ പോകുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

ചെന്നൈ: ട്രാഫിക് നിയമം ലംഘിച്ചതിന് നടന്‍ വിജയ്ക്ക് 500 രൂപ പിഴ ചുമത്തി. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ്, രണ്ടിലധികം തവണ ട്രാഫിക് സിഗ്നല്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്.

പനൈയൂർ ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. യോഗം കഴിഞ്ഞ ശേഷം പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതിയിലേക്ക് പോവുകയായിരുന്നു വിജയ്. ആരാധകര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ആരാധകര്‍ പിന്നാലെവരുന്നത് തടയാനാണ് അദ്ദേഹം ട്രാഫിക് നിയമം ലംഘിച്ച് മുന്നോട്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

ട്രാഫിക് സിഗ്നലുകളിൽ വിജയ്‌യുടെ കാർ നിർത്താതെ പോകുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിജയ്ക്ക് പിഴ ചുമത്തിയത്. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു യോഗം. വിജയ് 2024ൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും 2026ൽ മത്സരിക്കുമെന്നുമാണ് അഭ്യൂഹം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന സിനിമയിലാണ് വിജയം ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സിനിമ ഒക്ടോബർ 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Summary- After meeting the members of VMI in Panaiyur, Vijay left the venue. While returning home, he violated traffic rules and did not follow the signal in more than two places. He has now been fined an amount of Rs 500 for violating traffic rules.

Related Tags :
Similar Posts